Trending

സംസ്ഥാന ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പ് : കല്ലാനോട് ജൂബിലി സ്റ്റേഡിയത്തിൽ വോൾ ഓഫ് ഹാർമണി ഉദ്ഘാടനം ചെയ്തു





*കല്ലാനോട്:* സെന്റ് മേരീസ്‌ സ്പോർട്സ് അക്കാദമിയുടെ ആതിഥേയത്വത്തിൽ ജില്ലാ അത് ലറ്റിക്സ് അസോസിയേഷന്റെ സഹകരണത്തോടെ 2025 ജനുവരി 4ന് കല്ലാനോട് നടക്കുന്ന 29മത് സംസ്ഥാന ക്രോസ്സ് കൺട്രി ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി ജൂബിലി സ്റ്റേഡിയത്തിൽ *വോൾ ഓഫ് ഹാർമണി ഒരുക്കി*. ദേശീയ വനിത ജൂനിയർ ഫുട്ബോൾ താരം ഷിൽജി ഷാജി ഉദ്ഘാടനം ചെയ്തു. അക്കാദമി രക്ഷാധികാരി ഫാ. ജിനോ ചുണ്ടയിൽ അധ്യക്ഷത വഹിച്ചു. പ്രശസ്ത ചിത്രകാരൻ ആർട്ടിസ്റ്റ് യദു കല്ലാനോടിന്റെ നേതൃത്വത്തിലുള്ള ടീമാണ് വോൾ ഓഫ് ഹാർമണി ഒരുക്കിയത്.

അക്കാദമി ചെയർമാൻ സജി ജോസഫ്, കോർഡിനേറ്റർ നോബിൾ കുര്യാക്കോസ്, കൺവീനർ ജോർജ് തോമസ് തടത്തിൽ, അധ്യാപിക ജിൽറ്റി മാത്യു, ഷിന്റോ കെഎസ്, ബിബിൻ ബാബു,
ആൽഡ്രിൻ പള്ളിപ്പുറം, അബിൻ ഫിലിപ്പ്, വൈഷ്ണവ് സത്യൻ, അഭിഷേക് അനീഷ്, അക്ഷയ് അനീഷ്, അഖിൽ ജോസ്, സാവിൻ വി എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post