കൂരാച്ചുണ്ട് സെൻ്റ് തോമസ് ഹൈസ്കൂൾ പൂർവവിദ്യാർഥി മെഗാ സംഗമം നാളെ (ഞായർ ) കൂരാച്ചുണ്ട്: സെൻ്റ് തോമസ് ഹൈസ്കൂൾ 1982 മുതൽ 2023 വരെയുള്ള എസ്എസ്എൽസി ബാച്ച് വിദ്യാർഥികളുടെ മെഗാ സംഗമം ഹൃദ്യം 2024 നാളെ രാവിലെ 9 മണി മുതൽ രാത്രി 10 മണി വരെ നടക്കുമെന്ന് പൂർവവിദ്യാർഥി കൂട്ടായ്മ ചെയർമാൻ പോളി കാരക്കട , ജനറൽ കൺവീനർ ജോബി വാളിയംപ്ലാക്കൽ, പ്രോഗ്രാം കോ ഓർഡിനേറ്റർ ജലീൽ കുന്നുംപുറത്ത് എന്നിവർ അറിയിച്ചു. നാളെ രാവിലെ 9 മണി മുതൽ വൈകിട്ട് 4 വരെ ഹൈസ്കൂളിൽ വിവിധ പരിപാടികൾ നടക്കും. കലാപരിപാടികൾ, പൂർവവിദ്യാർഥി കൂട്ടായ്മ ഉദ്ഘാടനം, അധ്യാപകർക്ക് ആദരം, വിവിധ ബാച്ചുകളുടെ ഒത്തുചേരൽ എന്നിവ ഉണ്ടാകും. വൈകിട്ട് 6 മണിക്ക് കൂരാച്ചുണ്ട് സെൻ്റ് തോമസ് യുപി സ്കൂൾ ഗ്രൗണ്ടിൽ പള്ളി തിരുനാളിനോടനുബന്ധിച്ച് പൂർവവിദ്യാർഥി കൂട്ടായ്മയുടെ സാംസ്കാരിക സമ്മേളനം കൂരാച്ചുണ്ട് സെൻ്റ് തോമസ് ഫൊറോന പള്ളി വികാരി ഫാ. വിൻസൻ്റ് കണ്ടത്തിൽ ഉദ്ഘാടനം ചെയ്യും. പൂർവ വിദ്യാർഥികളായ വിവിധ മേഖലകളിൽ മികവ് തെളിയിച്ച് നേട്ടം കൈവരിച്ച സാമൂഹിക, വിദ്യാഭ്യാസ പ്രവർത്തകൻ ഡോ. സുനിൽ ജോസ്, മികച്ച കുറ്റാന്വേഷകൻ്റെ അവാർഡ് നേടിയ ഡി.വൈഎസ്പി വി.വി. ബെന്നി, കൂരാച്ചുണ്ടിൻ്റെ രുചിപ്പെരുമയ്ക്ക് പേരുകേട്ട ജോമോൻ സെന, എന്നിവരെ അനുമോദിക്കും. തുടർന്ന് സിനിമ താരം റിയ ഇഷയുട ഡാൻസ്, ഗായിക പാർവണ അഭിലാഷിൻ്റെ ഗാനം, മ്യൂസിക് ഫ്യൂഷൻ, മെഗാ സ്റ്റേജ് ഷോ എന്നിവയോടെ പരിപാടി സമാപിക്കും.