Trending

രാത്രികാല സർവീസിന്‌ പ്രത്യേക പാസ്‌* *കോഴിക്കോട്‌–ബംഗളൂരു റൂട്ടിൽ ഗരുഡ പ്രീമിയം ജനുവരി ഒന്നുമുതൽ




തിരുവനന്തപുരം
കെഎസ്‌ആർടിസിയുടെ ഗരുഡ പ്രീമിയം ബസ്‌ (നവ കേരള ബസ്‌) ജനുവരി ഒന്നുമുതൽ കോഴിക്കോട്‌–ബംഗളൂരു റൂട്ടിൽ സർവീസ്‌ തുടങ്ങും. സീറ്റ്‌ വർധിപ്പിച്ചും നിരക്ക്‌ കുറച്ചുമാണ്‌ ഓട്ടം. നിരക്ക്‌ 1172 ൽനിന്ന്‌ 952 രൂപയായി കുറച്ചു. 12 സീറ്റ്‌ വർധിപ്പിച്ചു. സർവീസുകളുടെ സമയത്തിലും മാറ്റം വരുത്തി. രാവിലെ 8.30ന്‌ പുറപ്പെടുന്ന ബസ്‌ വൈകിട്ട്‌ 4.30ന്‌ ബംഗളൂരുവിലെത്തും. തിരിച്ച്‌ രാത്രി 10.30 ന്‌ പുറപ്പെട്ട്‌ രാവിലെ 6.30 ന്‌ കോഴിക്കോട് എത്തും.

ബന്ദിപ്പുർ വഴിയുള്ള രാത്രികാല സർവീസിന്‌ പ്രത്യേക പാസ്‌ എടുത്തിട്ടുണ്ട്‌. ഇത്‌ യാത്രക്കാർക്കും ഗുണം ചെയ്യും. സീറ്റുകളും പുതിയതാണ്‌. ടോയ്‌ലറ്റ്‌, മൊബൈൽ ചാർജർ, വാഷ്‌ബേസ്‌, മ്യൂസിക്‌ സിസ്‌റ്റം, ടിവി തുടങ്ങിയ സൗകര്യങ്ങൾ നിലനിർത്തിയിട്ടുണ്ട്. സ്വകാര്യ ബസുകളുമായി താരതമ്യം ചെയ്യുമ്പോൾ പുതിയ നിരക്ക്‌ ആകർഷകമാണെന്ന്‌ യാത്രക്കാർ പറഞ്ഞു.

Post a Comment

Previous Post Next Post