Trending

പേഴ്‌സില്‍ കാശില്ലെങ്കിലും കെഎസ്ആര്‍ടിസിയില്‍ യാത്ര ചെയ്യാം; പുത്തന്‍ സംവിധാനം ഒരുങ്ങി



പേഴ്സിൽ പണമില്ലെങ്കിലും കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യാം. ചലോ ആപ്പുമായി സഹകരിച്ച് ഡെബിറ്റ് കാര്‍ഡിലൂടെയും യുപിഐ ആപ്പിലൂടെയും ടിക്കറ്റെടുക്കാൻ കെഎസ്ആർടിസിയിൽ സംവിധാനമൊരുങ്ങി. അതേസമയം ക്രെഡിറ്റ് കാര്‍ഡ് എടുക്കില്ല. ഇതുസംബന്ധിച്ച കരാറില്‍ ഉടന്‍ ഒപ്പുവയ്ക്കുമെന്ന് ഗതാഗതമന്ത്രി കെബി ഗണേഷ്‌കുമാര്‍ പറഞ്ഞു.

നിലവില്‍ തിരുവനന്തപുരം ജില്ലയില്‍ ചില ബസുകളിലുള്ള ഈ സംവിധാനം വ്യാപിപ്പിക്കാനാണ് കെഎസ്ആർടിസിയുടെ തീരുമാനം. ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം, മറ്റ് പ്രധാന ബാങ്കുകളുടെ ആപ്പ് എന്നിവയിലൂടെ ടിക്കറ്റ് തുക നല്‍കാനാകും.

നേരത്തെയുണ്ടായിരുന്ന ട്രാവല്‍കാര്‍ഡും പുതുക്കിയും ഇതില്‍ ഉപയോഗിക്കാനാകും.
നാലായിരത്തില്‍ അധികം വരുന്ന ബസുകളുടെ വിവരങ്ങള്‍ ചലോ ആപ്പില്‍ അപ്‌ലോഡ് ചെയ്യുന്ന നടപടികളും പുരോഗമിക്കുകയാണ്. ബസ് എവിടെ എത്തി, റൂട്ടില്‍ ഏതൊക്കെ ബസ് ഓടുന്നുണ്ട് എന്നും ബസ് എത്തുന്ന സമയവും അറിയാനാകും. കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കുകയാണ് പുതിയ പദ്ധതിയുടെ ലക്ഷ്യം.


Post a Comment

Previous Post Next Post