Trending

സിഒഡിയുടെ 35മത് വാർഷികാഘോഷം: ലോഗോ പ്രകാശനം ചെയ്തു




താമരശ്ശേരി രൂപതയുടെ സോഷ്യൽ സർവീസ് സൊസൈറ്റിയായ സെന്റർ ഫോർ ഓവറോൾ ഡെവലപ്പ്മെന്റിന്റെ (സിഒ ഡി) 35മത് വാർഷികാഘോഷം നവംബർ 26 ചൊവ്വാഴ്ച രാവിലെ 9 മുതൽ തിരുവമ്പാടിയിൽ നടക്കും. ഗോവ ഗവർണർ പിഎസ് ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും. 1500ലേറെ പ്രതിനിധികൾ പങ്കെടുക്കുന്ന സംഗമവും ഘോഷയാത്രയും നടക്കും.

വാർഷികാഘോഷത്തിന്റെ ലോഗോ രൂപത ബിഷപ് മാർ
റെമീജിയോസ് ഇഞ്ചനാനിയിൽ പ്രോഗ്രാം കോർഡിനേറ്റർ കെസി ജോയിക്ക് നൽകി പ്രകാശനം ചെയ്തു. ഡയറക്ടർ ഫാ. സായി പാറൻകുളങ്ങര, പ്രൊജക്റ്റ്‌ ഓഫീസർ സിദ്ധാർഥ് എസ് നാധ്, സന്ദീപ് കളപ്പുരക്കൽ ഷിനോജ് പിസി എന്നിവർ നേതൃത്വം നൽകി. ഇന്ത്യക്ക് അകത്തും പുറത്തും 500ലേറെ സ്ഥാപനങ്ങൾക്കും ഇവന്റുകൾക്കും ലോഗോ തയ്യാറാക്കിയിട്ടുള്ള കക്കയം സ്വദേശി സാൻജോ സണ്ണിയാണ് ലോഗോ ഡിസൈൻ ചെയ്തത്.

സ്വാശ്രയസംഘം അംഗങ്ങളുടെ കൂട്ടായ്മ , വൃദ്ധമന്ദിരം- അഗതിഭവനം- ബഡ്‌സ് സ്കൂൾ സന്ദർശനം, സഹായനിധി വിതരണം, സ്നേഹസന്ദേശ യാത്ര, ബാലസംഗമം, സമൂഹ ചിത്രംവര, കലാ- കായിക മത്സരങ്ങൾ, ട്രെയിനിങ്ങ് സെക്ഷനുകൾ തുടങ്ങിയ നിരവധി വാർഷികത്തോട് അനുബന്ധിച്ച് നടത്തുന്നത്.

Post a Comment

Previous Post Next Post