Trending

ഉപജില്ല ജേതാക്കളെ ആദരിച്ചു





കൂരാച്ചുണ്ട് : പേരാമ്പ്ര ഉപജില്ല ശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തിപരിചയ സാമൂഹ്യശാസ്ത്രമേളകളിൽ വിജയികളായ വരെ ആദരിച്ചു.
യുപി വിഭാഗം പ്രവർത്തി പരിചയം മേളയിൽ മിന്നുന്ന പ്രകടനത്തോടെ ഓവറോൾ ചാമ്പ്യൻമാരായ കൂരാച്ചുണ്ട് സെന്റ് തോമസ് യു പി സ്കൂൾ, എൽപി വിഭാഗത്തിലും മികച്ച പ്രകടനം നടത്തുകയും ഉപജില്ലയിലെ രണ്ടാം സ്ഥാനം നേടുകയും ചെയ്തു.

പി റ്റി എ പ്രസിഡന്റ് ശ്രീ ജയ്സൺ എമ്പ്രയിൽ അധ്യക്ഷതവഹിച്ച ചടങ്ങിൽ സ്കൂൾ മാനേജർ ഫാദർ വിൻസന്റ് കണ്ടത്തിൽ മുഖ്യപ്രഭാഷണം നടത്തുകയും വിജയികൾക്ക് ഉപഹാരങ്ങൾ സമർപ്പിക്കുകയും ചെയ്തു.

 എം പി ടി എ പ്രസിഡൻസ് ശ്രീമതി നിവ്യ തോമസ് ആശംസകൾ അർപ്പിച്ചു. 
സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബിജു മാത്യു സ്വാഗതവും അധ്യാപക പ്രതിനിധി ശ്രീമതി ജെസ്സി ജോർജ് നന്ദിയും പറഞ്ഞു.
 ഉപജില്ലാതലത്തിൽ നേടിയ ഓവറോൾ ട്രോഫികളുമായി വിദ്യാർത്ഥികൾ കൂരാച്ചുണ്ട് ടൗണിൽ റാലി നടത്തുകയുംയും സ്കൂളിന്റെ നേട്ടം പൊതുസമൂഹവുമായി പങ്കുവയ്ക്കുകയും ചെയ്തു.

Post a Comment

Previous Post Next Post