Trending

നവരാത്രി ആഘോഷത്തിനിടെ പെൺകുട്ടിയുടെ മുടി മുറിച്ചു; പ്രതിയെ തേടി പൊലീസ്



ആലപ്പുഴ: നവരാത്രി ആഘോഷത്തിനിടെ പെൺകുട്ടിയുടെ മുടി മുറിച്ച യുവാവിനായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. കലവൂർ പ്രീതികുളങ്ങരയിൽ ശനിയാഴ്ച്ച രാത്രിയിലാണ് പ്രീതികുളങ്ങര സ്വദേശിനിയായ കൗമാരക്കാരിക്ക് നേരേ അതിക്രമം നടന്നത്. പ്രീതികുളങ്ങരയിൽ ചിരിക്കുടുക്ക ആർട്‌സ് സ്‌പോർട്‌സ് ക്ലബ്ബ് സംഘടിപ്പിച്ച കലാപരിപാടികൾ കണ്ടുകൊണ്ടിരുന്ന പെൺകുട്ടിയുടെ മുടിയാണ് യുവാവ് മുറിച്ചത്.


കസേരയിൽ ഇരിക്കുകയായിരുന്ന പെൺകുട്ടിയുടെ പുറകിൽ നിന്ന് യുവാവ് ബഹളം വച്ചിരുന്നു. തുടർന്ന് യുവാവിനോട് മാറിനിൽക്കാൻ പെൺകുട്ടി ആവശ്യപ്പെട്ടിരുന്നു. പിന്നീട് അസ്വഭാവികത തോന്നിയ യുവതി മുടിയിൽ പിടിച്ചു നോക്കിയപ്പോഴാണ് മുറിച്ചതായി മനസ്സിലായത്.

പെൺകുട്ടി ബഹളം വെച്ചതിനെ തുടർന്ന് യുവാവ് സംഭവ സ്ഥലത്ത് നിന്ന്‌ ഓടി രക്ഷപ്പെട്ടു. ഇയാൾക്കായി പോലീസ് അന്വേഷണം ഊർജ്ജമാക്കി.മാതാപിതാക്കളോടൊപ്പം മണ്ണഞ്ചേരി പോലീസ് സ്റ്റേഷനിൽ എത്തി മൊഴി നൽകിയിട്ടുണ്ട്. പ്രീതികുളങ്ങരയിൽ തന്നെയുള്ള ആളാണ് അതിക്രമം കാട്ടിയതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കെട്ടിട നിർമ്മാണ തൊഴിലാളിയായ നാൽപ്പത്തിരണ്ടുകാരനാണ് പ്രതി.

Post a Comment

Previous Post Next Post