1 മലയോര ഹൈവെ ക്കായി സ്ഥല / കെട്ടിട ഉടമകളായിട്ടുള്ള എത്രപേർ അനുമതി പത്രം ഒപ്പിട്ട് നൽകി ? എത്രപേർ ഒപ്പിടാൻ വിസമ്മതിച്ച് മാറി നിൽക്കുന്നു? .
പേരു വിവരങ്ങളടങ്ങിയ ലിസ്റ്റ് പഞ്ചായത്ത് ഉടൻ പ്രസിദ്ധീകരിക്കുക.
2. മലയോര ഹൈവേക്കായി ഒപ്പിട്ട് നൽകിയ അനുമതി പത്രങ്ങളിൽ എത്രണ്ണം മലയോര ഹൈവേ അതോറിറ്റിക്ക് കൈമാറി ? കൈമാറിയ എണ്ണവും തിയ്യതിയും ഡസ്പാച്ച് നമ്പറും പഞ്ചായത്ത് ഉടൻ പ്രസിദ്ധീകിരിക്കുക.
3 MLA യും പഞ്ചായത്ത് പ്രസിഡണ്ടും ഒന്നിച്ച് നേതൃത്വം നൽകി മറ്റു ജനപ്രതിനിധികളെയും രാഷ്ട്രീയ നേതൃത്വങ്ങളെയും ഉൾപ്പെടുത്തി അനുമതി പത്രത്തിൽ ഒപ്പിടാൻ വിസമ്മതിച്ച് നിൽക്കുന്നവരെ നേരിട്ട് കണ്ട് പ്രശ്ന പരിഹാരം കാണുക.
എന്നി ആവശ്യങ്ങളിൽ ഉടൻ തീരുമാനമാകത്തപക്ഷം, ശക്തമായ സമരപരിപാടികൾ മലയോര ഹൈവേ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉണ്ടാകുമെന്ന് ഇന്ന് കൂരാച്ചുണ്ട് പ്രസ്സ് ക്ലബിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ വെച്ച് ഭാരവാഹികൾ അറിയിച്ചു.
വാർത്ത സമ്മേളനത്തിൽ ആക്ഷൻ കമ്മിറ്റി ചെയർമാൻ ജോസഫ് വെട്ടുകല്ലേൽ, ആക്ഷൻ കമ്മിറ്റി അംഗങ്ങളായ അഡ്വ.സുമിൻ നെടുങ്ങാടൻ, NK അബ്ദുൾ മജിദ്, സൂപ്പി തെരുവത്ത്, AK പ്രേമൻ, ഖാലിദ് കൊല്ലിയിൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
എന്ന് ആക്ഷൻ കമ്മിറ്റിക്കു വേണ്ടി.
മലയോര ആക്ഷൻകമ്മിറ്റി കൺവീനർ
ഷിബിൻ ജോസ് പരിക്കൽ.
ജോ.കൺവീനർ
ഷിബു കട്ടക്കൽ.
മലയോര ഹൈവെ ആക്ഷൻ കമ്മിറ്റി