Trending

സബ്ജില്ലാ കായികമേളയ്ക്കൊരുങ്ങി സെന്റ് ജോർജസ് ഹയർ സെക്കൻഡറി സ്കൂൾ



2024 -25 അധ്യയന വർഷത്തെ പേരാമ്പ്ര ഉപജില്ലാ കായികമേള കുളത്തുവയൽ സെന്റ് ജോർജസ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടത്തുന്നു. ഒക്ടോബർ 7,8,9 തീയതികളിൽ നടത്തുന്ന ഈ കായിക മാമാങ്കത്തിൽ പേരാമ്പ്ര ഉപജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുമായി നാലായിരത്തിലധികം കായിക പ്രതിഭകൾ മാറ്റുരയ്ക്കാൻ എത്തുന്നു.
ഒളിമ്പ്യൻ ജിൻസൺ ജോൺസൺ കായികമേളയുടെ ഉദ്ഘാടന കർമ്മം നിർവഹിക്കുന്നു. ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സുനിൽ കല്ലുങ്കൽ അധ്യക്ഷം വഹിക്കുന്ന ചടങ്ങിൽ സ്കൂൾ മാനേജർ ഫാദർ ഡോ. തോമസ് കളരിക്കൽ അനുഗ്രഹ പ്രഭാഷണം നടത്തുന്നു. ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പാളും കായികമേള ജനറൽ കൺവീനറുമായ ശ്രീ ജോസ് കെ പി , സ്കൂൾ ഹെഡ്മാസ്റ്റർ ഫ്രാൻസിസ് സെബാസ്റ്റ്യൻ, എന്നിവർ ചടങ്ങിന് നേതൃത്വം കൊടുക്കുന്നു.
   കായികമേളയെ വരവേൽക്കാൻ നാടും സ്കൂളും ഒരുങ്ങി കഴിഞ്ഞു. നല്ലവരായ നാട്ടുകാരുടെയും പിടിഎയുടെയും സഹകരണത്താൽ 4000ത്തിൽ അധികം വരുന്ന കായിക താരങ്ങൾക്ക് രുചികരമായ ഭക്ഷണം ഒരുക്കുന്നതിനായി ഊട്ടുപുരയും സജ്ജമായി. ആതിഥേയത്വം വഹിക്കാൻ എല്ലാ അർത്ഥത്തിലും കുളത്തുവയൽ ഒരുങ്ങി കഴിഞ്ഞു.

Post a Comment

Previous Post Next Post