കക്കയം : ഇക്കോ ടൂറിസം സെൻററിൽ വർഷങ്ങളായി ജോലിചെയ്‌തുവരുന്ന ഗൈഡുമാരുടെ തൊഴിൽ നഷ്ടപ്പെടുത്താനുള്ള വനംവകുപ്പിന്റെ നടപടികൾ അവസാനിപ്പിക്കണമെന്ന് കക്കയം കോൺഗ്രസ് വാർഡ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഒരുമാസത്തിൽ പതിനഞ്ചുദിവസം ഒരു ഗൈഡിന് ജോലി ലഭിക്കുമായിരുന്നു. ഇപ്പോഴത് പത്തുദിവസമായി ചുരുങ്ങിയിരിക്കുന്ന സാഹചര്യമാണുള്ളത്.
കക്കയം വാലിയിൽ പ്രവർത്തിച്ചുവരുന്ന ടൂറിസം കൗണ്ടർ ജനവാസമേഖലയിലേക്കുമാറ്റാനുള്ള നീക്കം അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡൻറ് ജോൺസൺ താന്നിക്കൽ ഉദ്ഘാടനംചെയ്തു. ബൂത്ത് പ്രസിഡൻ്റ് ബേബി തേക്കാനത്ത് അധ്യക്ഷതവഹിച്ചു.
ഗ്രാമപ്പഞ്ചായത്തംഗം ഡാർളി പുല്ലംകുന്നേൽ, ജോൺസൺ കക്കയം, ആൻഡ്രൂസ് കട്ടിക്കാന, കുഞ്ഞാലി കോട്ടോല സി.കെ. ഗോപാലൻ, ചാക്കോ വല്ലയിൽ, വിജയൻ നടുവിൽപറമ്പിൽ എന്നിവർ സംസാരിച്ചു.