*ജില്ലാ ഫുട്‌ബോൾ ടീമിലേക്ക് ഒൻപത് പേർ
✍🏿 *നിസാം കക്കയം*
കൂരാച്ചുണ്ട് : തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന കേരള സ്റ്റേറ്റ് സ്കൂൾ ഒളിമ്പിക്സ് ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കോഴിക്കോട് ജില്ല ടീമിന്റെ വിവിധ വിഭാഗങ്ങളിലേക്ക് കല്ലാനോട് സെയ്ന്റ് മേരിസ് സ്കൂളിലെ ഒൻപത് താരങ്ങൾ തെരഞ്ഞെടുക്കപ്പെട്ടു.
മുഹമ്മദ് ഷഹിൻ, യദു കൃഷ്ണ എന്നിവർ സീനിയർ ബോയ്സ് വിഭാഗത്തിലും, ആൻഡ്രിയ ജോമോൻ സീനിയർ ഗേൾസ് വിഭാഗത്തിലും ഇടം നേടിയിട്ടുണ്ട്. കെ.എസ്.ദേവിക, കഷ്മീര വി സജി, അതിത്യ പ്രകാശ്, എമിൽ റോസ് ജോസഫ്, എ.പി.ആദിത്യ, വിഷ്ണുപ്രിയ എന്നിവർ ജൂനിയർ ഗേൾസ് വിഭാഗത്തിലുമാണ് തിരഞ്ഞെടുക്കപ്പെട്ടത്.
വിദ്യാലയത്തിലെ ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകനായ നോബിൾ കുര്യാക്കോസ് , ചീഫ് കോച്ച് കെ.എസ്.ഷിൻ്റോ, ജിഷ്ണു മാധവ്, യദുരാജ് എന്നിവരാണ് കുട്ടികൾക്ക് പരിശീലനം നൽകുന്നത്. സ്കോർ ലൈൻ ഫുട്ബോൾ അക്കാദമി, കല്ലാനോട് സെയ്ന്റ് മേരിസ് സ്പോർട്സ് അക്കാദമി എന്നിവയുടെ സഹകരണം ഇവർക്ക് പൂർണ പിന്തുണ നൽകുന്നു. നേരത്തെ സുബ്രതോ കപ്പ് അടക്കമുള്ള വിവിധ ടൂർണമെന്റുകളിലും ജില്ലയെ പ്രതിനിധീകരിച്ച് കല്ലാനോട് സ്കൂൾ ടീം അംഗങ്ങൾ യോഗ്യത നേടിയിരുന്നു.