കൂരാച്ചുണ്ട് : സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡിന് കീഴിലുള്ള മുനവ്വിറുൽ ഇസ്‌ലാം ഹയർ സെക്കണ്ടറി മദ്‌റസ കമ്മിറ്റി സംഘടിപ്പിച്ച ഇലൽ ഹബീബ് മീലാദ് ഫെസ്റ്റ് സമാപിച്ചു.
പരിപാടികൾക്ക് തുടക്കം കുറിച്ച് വൈകീട്ട് നാലു മണിക്ക് നടന്ന അത്തിയോടി മുഹ്‌യുദ്ദീൻ ജുമാമസ്ജിദ് ഖബറ്സ്ഥാൻ സിയാറത്തിന് സദർ മുഅല്ലിം യൂസുഫ് മുസ്‌ലിയാർ നേതൃത്വം നൽകി.ഇബ്‌റാഹീം മുസ്‌ലിയാർ തൊമരശ്ശേരി പതാക ഉയർത്തി. മീലാദ് പരിപാടികൾ എസ് എം എ ജില്ലാ സെക്രട്ടറി ശംസുദ്ധീൻ സഅദി തൊമരശ്ശേരി ഉദ്ഘാടനം ചെയ്തു.
സി കെ റാഷിദ് ബുഖാരി ഇരിങ്ങണ്ണൂർ മദ്ഹു റസൂൽ പ്രഭാഷണം നടത്തി. മദ്‌റസ പ്രസിഡന്റ് അബ്ദുൽ മജീദ് പുള്ളുപറമ്പിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഇബ്‌റാഹീം ഹാജി തയ്യുള്ളതിൽ സ്വാഗതം പറഞ്ഞു. അബ്ദുൽ റശീദ് അംജദി, റസാഖ് കായലാട്ടുമ്മൽ, ഖാലിദ് കൊല്ലിയിൽ, സി കെ കുഞ്ഞബ്ദുള്ള, ഇബ്‌റാഹീം മാളിക്കണ്ടി, മൊയ്തു താഴത്തില്ലത്ത്, ഹമീദ് കൊടുമയിൽ,മൊയ്തു ഓടക്കയ്യിൽ, സിറാജ് താഴത്തില്ലത്ത്, അജ്മൽ സഖാഫി, അമീൻ എ ടി എന്നിവർ സംബന്ധിച്ചു. പരിപാടിക്ക് ബഷീർ മുസ്‌ലിയാർ പ്ലാക്കൂട്ടത്തിൽ നന്ദി പറഞ്ഞു.