കൂരാച്ചുണ്ട്: പൊറാളി പൂവ്വത്താംക്കുന്ന് റോഡ് തകർന്നു. കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത്
2023-24 വർഷത്തെ പ്രവർത്തന ഫണ്ടിൽ ഉൾപ്പെടുത്തി ഫണ്ട് അനുവദിച്ചിട്ടും റോഡ് പണി പൂർത്തിയാക്കാൻ കഴിയാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു.
കായണ്ണ പഞ്ചായത്തിൻ്റെ ജലജീവൻ പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങളുടെ ഫലമായി റോഡ് പൂർണ്ണമായും ഇപ്പോൾ തകർന്നവസ്ഥയിലാണ്.
ജലജീവൻ പദ്ധതിയുടെ ഭാഗമായി തകർന്ന റോഡിൻ്റെ അറ്റകുറ്റ പണികൾ ജല അതോറിറ്റി പൂർത്തിയാക്കിയാൽ മാത്രമേ കൂരാച്ചുണ്ട് പഞ്ചായത്ത് ഈ റോഡിൻ്റെ റി -ടാർറിംങ്ങ് വർക്കുകൾ തുടങ്ങാൻ കഴിയു എന്ന വാശിയിലാണ് കൂരാച്ചുണ്ട് പഞ്ചായത്ത് അധികൃതർ. കായണ്ണ - കൂരാച്ചുണ്ട് പഞ്ചായത്തിൻ്റെ അനാസ്ഥയിൽ ദുരിതം പേറുന്നത് ഈ പ്രദേശത്തെ ജനങ്ങളാണ്.
കഴിഞ്ഞ മാസം ഈ റോഡിൽ ഇരുചക്രവാഹനത്തിൽ സഞ്ചരിച്ചയാൾ അപകടത്തിൽപ്പെട്ട് പരിക്കേറ്റിരുന്നു..
ഇപ്പോൾ കാൽനടകാർക്ക് നടക്കാൻപ്പോലും കഴിയാത്ത അവസ്ഥയിൽ റോഡ് പൂർണ്ണമായും തകർന്ന അവസ്ഥയിലാണ്.