✍🏿 *നിസാം കക്കയം*
കൂരാച്ചുണ്ട് : നട്ടുച്ച നേരത്ത് നാട്ടിലെത്തിയ മയിൽ കൗതുകമായി. കക്കയം കരിയാത്തുംപാറ റോഡ് സൈഡിൽ അത്തിച്ചുവട് ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം കോയിക്കര ആന്റണിയുടെ വീട്ടുമുറ്റത്താണ് വ്യാഴായ്ച ഉച്ചയോടെ മയിൽ എത്തിയത്. വീട്ടിലും പരിസരത്തും ചുറ്റിക്കറങ്ങിയ മയിൽ അൽപ്പ സമയത്തിന് ശേഷം ഇവിടെ നിന്ന് കക്കയം അങ്ങാടിക്ക് സമീപമുള്ള വീടുകളുടെ പരിസരത്തും കറങ്ങി നടന്ന ശേഷമാണ് പോയത്.
മയിലുകൾ ഈയിടെയായി പലയിടത്തും നാട്ടിൻപുറങ്ങളിലേക്ക് ഇറങ്ങുന്നുണ്ടെങ്കിലും ഉച്ച സമയത്ത് വീട്ട് മുറ്റത്ത് എത്തുന്നത് അപൂർവതയാണ്.