Trending

വീടിന് തീവെച്ച് ഗൃഹനാഥൻ ജീവനൊടുക്കി; ഭാര്യ വെന്തുമരിച്ചു



കൊച്ചി : വീടിന് തീവെച്ച് ഗൃഹനാഥൻ ജീവനൊടുക്കി. തീ ആളിക്കത്തി വീടിനകത്ത് ഉറങ്ങിക്കിടന്ന ഭാര്യ വെന്തുമരിച്ചു. എറണാകുളം അങ്കമാലിയിലാണ് സംഭവം. പുളിയനം സ്വദേശി എച്ച്.ശശിയാണ് വീടിന് തീകൊളുത്തിയ ശേഷം തൂങ്ങിമരിച്ചത്. ഇയാളുടെ ഭാര്യ സുമി സനൽ പൊള്ളലേറ്റ് മരിച്ചു. ഇവരുടെ രണ്ട് കുട്ടികൾക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

വീടിനകത്ത് ഗ്യാസ് സിലിണ്ടറിന്റെ പൈപ്പ് തുറന്നു വച്ച് തീ കൊളുത്തുകയാണ് ചെയ്തതെന്ന് പൊലീസ് പറയുന്നു. സാമ്പത്തിക ബാധ്യതയെ തുടർന്ന് ജീവനൊടുക്കുന്നുവെന്ന് വ്യക്തമാക്കുന്ന ശശിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മാറ്റി. പൊള്ളലേറ്റ രണ്ട് കുട്ടികളുടെയും നില ഗുരുതരമായി തുടരുകയാണ്.

Post a Comment

Previous Post Next Post