കൂരാച്ചുണ്ട് :കോഴിക്കോട് റവന്യൂ ജില്ലാ ജൂനിയർ പെൺകുട്ടികളുടെ ഫുട്ബോൾ ടൂർണമെന്റിൽ പേരാമ്പ്ര സബ്ജില്ല ജേതാക്കളായി. കല്ലാനോട് സെയ്ന്റ് മേരിസ് സ്കൂളിലെ വിദ്യാർഥികളാണ് പേരാമ്പ്ര സബ്ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്തത്. ഫൈനലിൽ സിറ്റി ഉപജില്ലയെ എതിരില്ലാത്ത ഒരു ഗോളിനാണ് പേരാമ്പ്ര സബ് ജില്ല പരാജയപ്പെടുത്തിയത്. കല്ലാനോട് സെയ്‌ന്റ് മേരീസ് സ്കൂൾ മാനേജർ ഫാ.ജിനോ ചുണ്ടയിൽ ട്രോഫികൾ വിതരണം ചെയ്തു. സജി ജോസഫ് അധ്യക്ഷത വഹിച്ചു. റവന്യൂ ജില്ലാ സെക്രട്ടറി ദിലീപ് കുമാർ, റവന്യൂ ജില്ലാ സ്കൂൾ ഗെയിംസ് ഐടി കോ-ഓർഡിനേറ്റർ യു.രതീഷ്, കെ.ലത്തീഫ്, കെ.എസ്.ഷിന്റോ ,മനു ജോസ്, നോബിൾ കുര്യാക്കോസ് എന്നിവർ സംസാരിച്ചു.