കൂരാച്ചുണ്ട് : കൂരാച്ചുണ്ട് സംയോജിത കയർ വ്യവസായ സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ കയർ ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിന് പരിശീലനം നൽകുന്നു. പരിശീലനം പൂർത്തിയാക്കുന്ന മുഴുവൻ സ്ത്രീകൾക്കും സൊസൈറ്റിയുടെ നേതൃത്വത്തിൽ തൊഴിൽ നൽകും. താത്പര്യമുള്ളവർ 15ന് മുമ്പായി ആധാർ കാർഡിന്റെ പകർപ്പും ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയും നൽകണമെന്ന് സൊസൈറ്റി പ്രസിഡന്റ് കുര്യൻ ചെമ്പനാനി അറിയിച്ചു. ഫോൺ :9745931372