Trending

കരുതൽ മേഖല; സർക്കാർ നടപടികൾ വ്യക്തമാക്കണം: കിഫ




✍🏿 *നിസാം കക്കയം*

കൂരാച്ചുണ്ട് :കേരളം ഉൾപടെയുള്ള സംസ്ഥാനങ്ങളിലെ പരിസ്ഥിതി ദുർബല പ്രദേശങ്ങൾ (ഇ.എസ്.എ ) നിശ്ചയിക്കുന്നതിന് 2024 ജൂലൈ 31 ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പ്രസിദ്ധീകരിച്ച ഡ്രാഫ്റ്റ് നോട്ടിഫിക്കേഷനിൽ കേരള സർക്കാർ സ്വീകരിച്ച നടപടികൾ വ്യക്തമാക്കണമെന്ന് കിഫ കൂരാച്ചുണ്ട് കമ്മിറ്റി ആവശ്യപ്പെട്ടു.

പുതിയ നോട്ടിഫിക്കേഷൻ പ്രകാരം കേന്ദ്ര സർക്കാരിന് സമർപ്പിക്കാൻ ഉദ്ദേശിക്കുന്ന ഇ.എസ്.എ പ്രദേശങ്ങൾ രേഖപ്പെടുത്തിയ മാപ്പ് പൊതുജനങ്ങൾക്ക് മനസിലാകും വിധം ലഭ്യമാക്കണമെന്നും,
ഈ മാപ്പിൽ ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അത് ഒഴിവാക്കുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തണമെന്നും, മാറ്റങ്ങൾ വരുത്തിയ അന്തിമ മാപ്പ് പ്രസിദ്ധീകരിച്ച് പരാതികൾ പരിഹരിച്ച ശേഷമേ കേന്ദ്ര സർക്കാരിന് നൽകാൻ പാടുള്ളുവെന്നും കിഫ ആവശ്യപ്പെട്ടു.

നോട്ടിഫിക്കേഷൻ ഇറങ്ങി ഒരു മാസം കഴിഞ്ഞെങ്കിലും സർക്കാരിൻ്റെ ഭാഗത്ത് നിന്ന് ഈ വിഷയം സംബന്ധിച്ച വിശദീകരണങ്ങളൊന്നും ഉണ്ടായിട്ടില്ല. പതിനൊന്നര ലക്ഷത്തിലധികം ഹെക്ടർ വനഭൂമി കേരളത്തിൽ ഉണ്ടായിരിക്കെ അതിൽ കുറെ ഭാഗം ഒഴിവാക്കുകയും പകരം ജനവാസ കേന്ദ്രങ്ങൾ ഇ.എസ്.എയിൽ ഉൾപ്പെടുത്തുകയും ചെയ്ത നടപടിയിൽ ദുരൂഹതയുണ്ട്. സുതാര്യമായ നടപടികളിലൂടെ പ്രശ്നം പരിഹരിച്ച് ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ തയ്യാറായില്ലെങ്കിൽ സമര പരിപാടികളിലേക്ക് നീങ്ങുമെന്ന് കിഫ പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു. സുനിൽ തോമസ്, ജിമ്മി ജോർജ്, ജോസ് ജോസഫ്, തോംസൺ ജോസഫ്, ഷിബി തോമസ്, ജോൺ ഡോമിനിക് എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post