കൂരാച്ചുണ്ട്: അത്യോടി ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററിന്റെ നേതൃത്വത്തിൽ വയോജനങ്ങൾക്ക് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കൂരാച്ചുണ്ട് പാരിഷ് ഹാളിൽ നടന്ന ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ക്യാമ്പിൽ 112 പേർ പങ്കെടുത്തു. ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിമിലി ബിജു അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ അനു സി മാത്യു, നാഷണൽ ആയുഷ് മിഷൻ സ്പെഷലിസ്റ്റ് മെഡിക്കൽ ഓഫീസർ ടി.ഹസ്ന, പഞ്ചായത്ത് വൈസ് പ്രസിഡന്റ് റസീന യൂസഫ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഒ.കെ.അമ്മദ്, ഗ്രാമപഞ്ചായത്തംഗങ്ങളായ വിത്സൺ മംഗലത്ത് പുത്തൻപുരയിൽ, അരുൺ ജോസ്, വിജയൻ കിഴക്കയിൽമീത്തൽ, പി.എസ്.ആന്റണി, ജെസി ജോസഫ്, വിൻസി തോമസ്, മനീഷ സജിത്ത് എന്നിവർ സംസാരിച്ചു