Trending

ചെളിവെള്ളത്തിൽ കുളിച്ചു ഫുട്‌ബോൾ ടൂർണമെന്റ്



✍🏿 *നിസാം കക്കയം*

കൂരാച്ചുണ്ട് : വിദ്യാർഥികൾക്കിടയിലെ കാൽപന്ത് പ്രതിഭകളെ ചെറുപ്രായത്തിൽ തന്നെ കണ്ടെത്തുന്നതിനായി സംഘടിപ്പിക്കുന്ന ടൂർണമെന്റ് നടന്നത് ചെളിവെള്ളത്തിൽ. കോഴിക്കോട് റവന്യൂ ജില്ലാ ജൂനിയർ പെൺകുട്ടികളുടെ ഫുട്ബോൾ ടൂർണമെന്റാണ് കോരിച്ചൊരിയുന്ന മഴയത്ത് നടന്നത്. ടൂർണമെന്റിലെ സമയം നിശ്ചയിച്ചതിലെ അപാകത മൂലമാണ് കനത്ത മഴക്കിടയിൽ കുട്ടികളുടെ ടൂർണമെന്റ് നടത്തേണ്ട സാഹചര്യം വന്നത്. ചെളിവെള്ളം നിറഞ്ഞ ഗ്രൗണ്ടിൽ മിക്ക കുട്ടികളും തെന്നി വീഴുന്നുണ്ടായിരുന്നു. ഗ്രൗണ്ടിലെ ചിലയിടങ്ങളിൽ ബൂട്ട് വരെ വെള്ളത്തിൽ താഴുന്ന സാഹചര്യമായിരുന്നു. മുഖത്തും കണ്ണിലും ചെളിവെള്ളം തെറിച്ച് അസ്വസ്ഥരായ കുട്ടികൾ കളിക്കിടയിൽ നിന്ന് പിൻവാങ്ങുകയും ചെയ്തിരുന്നു. ഓണപരീക്ഷ നടക്കുന്ന സമയമായതിനാൽ കുട്ടികൾ മഴ നനഞ്ഞു കളിച്ചത് ആരോഗ്യ പ്രശ്നങ്ങൾക്കും ഇടയാക്കും.

Post a Comment

Previous Post Next Post