*കൂരാച്ചുണ്ട്* :
കൺസ്യൂമെർഫെഡുമായി സഹകരിച്ച് കൂരാച്ചുണ്ട് പഞ്ചായത്ത് വനിത സംഘം നേതൃത്വത്തിൽ കൂരാച്ചുണ്ടിൽ നടത്തുന്ന ഓണ വിപണി കെ. എം സച്ചിൻദേവ് MLA ഉദ്ഘാടനം ചെയ്തു. പൊതുവിപണിയിലെ നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവ് നിയന്ത്രണമാണ് ഇത്തരം സഹകരണ വിപണികളിലൂടെ ലക്ഷ്യമിടുന്നത്. സബ്‌സിഡി -നോൺ സബ്‌സിഡി ഇനങ്ങൾ 10 മുതൽ 40 ശതമാനം വരെ വിലക്കുറവിൽ പൊതുജനങ്ങൾക്ക് ലഭ്യമാവും.
സൊസൈറ്റി പ്രസിഡന്റ് ഷീബ ബാബു എഴുതുകണ്ടി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട മുഖ്യതിഥി ആയിരുന്നു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി. കെ ഹസീന,
വാർഡ് മെമ്പർമാരായ വിത്സൻ പാത്തിച്ചാലിൽ,
എൻ.ജെ ആൻസമ്മ, സിമിലി ബിജു, വിജയൻ കിഴക്കയിൽ മീത്തൽ, സി.ഡി.എസ് ചെയർപേഴ്സൺ കാർത്തിക വിജയൻ എന്നിവർ ആശസകൾ അറിയിച്ചു സംസാരിച്ചു. സൊസൈറ്റി സെക്രട്ടറി ഷൈനി സത്യൻ സ്വാഗതവും
വൈസ് പ്രസിഡന്റ് നന്ദിയും പറഞ്ഞു.
സഹകരണ വിപണി സെപ്റ്റംബർ 14 വരെ തുടരും.