കോഴിക്കോട് റവന്യൂ ജില്ല സബ് ജൂനിയർ പെൺകുട്ടികളുടെ ഫുട്ബോൾ ടൂർണ്ണമെൻറ് കല്ലാനോട് സെൻമേരിസ് സ്കൂളിൽ ആരംഭിച്ചു.
കല്ലാനോട് സെൻമേരിസ് സ്കൂൾ മാനേജർ ഫാദർ ജിനോ ചുണ്ടേൽ ഉദ്ഘാടനം ചെയ്ത മത്സരങ്ങൾ റവന്യൂ ജില്ലാ സെക്രട്ടറി ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ സജി ജോസഫ് സ്വാഗതം പറഞ്ഞ ചടങ്ങിൽ റവന്യൂ ജില്ല ഐടി കോർഡിനേറ്റർ യു. രതീഷ്, ലത്തിഫ് കെ,സ്റ്റാഫ് പ്രതിനിധി ഷിബി ജോസ്, ഷിൻ്റോ കെ.സ് മനുജോസ്എന്നിവർ പ്രസംഗിച്ചു.കല്ലാനോട് സെൻമേരിസ് സ്കൂൾ ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ നോബിൾ കുര്യാക്കോസ് ചടങ്ങിന് നന്ദി പറഞ്ഞു.
Tags:
latest local