Trending

പേരാമ്പ്ര സബ്ജില്ലാ ജില്ലാ ചാമ്പ്യൻമാരായി



കോഴിക്കോട് റവന്യൂ ജില്ലാ ജൂനിയർ പെൺകുട്ടികളുടെ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കല്ലാനോട് സെൻമേരിസ് സ്കൂളിലെ
കുട്ടികൾ ഉൾക്കൊള്ളുന്ന പേരാമ്പ്ര സബ്ജില്ല ചാമ്പ്യന്മാരായി.ഫൈനലിൽ സിറ്റിഉപജില്ലയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചാണ് പേരാമ്പ്ര ചാമ്പ്യൻമാരായത്.

സമാപന സമ്മേളനത്തിൽ കല്ലാനോട് സെൻമേരിസ് സ്കൂൾ മാനേജർ ഫാദർ ജിനോ ചുണ്ടയിൽ ട്രോഫികൾ വിതരണം ചെയ്തു.
റവന്യൂ ജി
ല്ലാ സെക്രട്ടറി ദിലീപ് കുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽസ്കൂൾ ഹെഡ്മാസ്റ്റർ സജി ജോസഫ് അധ്യക്ഷത വഹിച്ചു റവന്യൂ ജില്ലാ സ്കൂൾ ഗെയിംസ് ഐടി കോഡിനേറ്റർ രതീഷ് യു, ലത്തീഫ്,ഷിന്റോ കെ.സ്,മനു ജോസ് എന്നിവർ പ്രസംഗിച്ചുടൂർണ്ണമെൻറ് കമ്മിറ്റി കൺവീനർ നോബിൾ കുരിയാക്കോസ് ചടങ്ങിന് നന്ദി പറഞ്ഞു.

Post a Comment

Previous Post Next Post