കൂരാച്ചുണ്ട് : കല്ലാനോട് സർവ്വീസ് സഹകരണ ബാങ്ക് കൺസ്യൂമർ ഫെഡുമായി ചേർന്ന് നടത്തുന്ന ഓണ ചന്തയ്ക്ക് നാളെ രാവിലെ (09/09/2024) ഒൻപത് മണിക്ക് കൂരാച്ചുണ്ടിന്റെ മൂന്ന് കേന്ദ്രങ്ങളിൽ തുടക്കമാവും.
കൂരാച്ചുണ്ട് ബ്രാഞ്ച് ഓഫീസിന് സമീപത്ത് നടക്കുന്ന ചന്ത കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട ഉദ്ഘാടനം ചെയ്യും.
കല്ലാനോട് പുളിക്കൽ മെഡിക്കൽസിന് സമീപമുള്ള ചന്ത കല്ലാനോട് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോൺസൻ എട്ടിയിലും, കക്കയം എം.വൈ.സി ഹാളിൽ നടക്കുന്ന ചന്ത കല്ലാനോട് സർവ്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് മുഹമ്മദ് ഞാറുമ്മലും ഉദ്ഘാടനം ചെയ്യും.
NB: റേഷൻ കാർഡും, സഞ്ചിയും കൈവശം കരുതണം