ശ്രീ M M ദേവസ്യ അധ്യക്ഷത വഹിച്ചു ജില്ലാ പ്രസിഡണ്ട് ശ്രീ K C ഗോപാലൻ മാസ്റ്റർ, മുഖ്യ പ്രഭാഷണം നടത്തി , ജില്ലാ സെക്രട്ടറി ശ്രീ O M രാജൻമാസ്റ്റർ, നിയോജകമണ്ഡലം പ്രസിഡണ്ട് ശ്രീ A k രാധാകൃഷ്ണൻ മാസ്റ്റർ, സെക്രട്ടറി ശ്രീ ശിവദാസൻ മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു.
ശ്രീ ചെറിയാൻ അറയ്ക്കൽ സ്വാഗതവും ശ്രീ റോയി ചെറിയാൻ വാർഷികറിപ്പോർട്ടും തോമസ് ജോസഫ് എടാട്ടു വാർഷിക കണക്കും അവതരിപ്പിച്ചു. ശ്രീ തോമസ് ആഗസ്‌തി മുണ്ടക്കൽ ശ്രീമതി ലൗലി സെബാസ്റ്റ്യൻ, ശ്രീ ജോൺ കാപ്പിൽ, ശ്രീ N C ജോസ് നെല്ലിക്കൽ, ശ്രീ ബേബി തേക്കാനം ശ്രീ E J ദേവസ്യ എഴുത്താണിക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.
ചടങ്ങിൽ വെച്ച് 75 വയസ്സ് പൂർത്തിയാക്കിയ ദേവസ്യ മഠത്തിപ്പറമ്പിൽ, സേവ്യർ വാഴപ്പിള്ളി, ജോർജ് കുഴിമറ്റത്തിൽ , ജോസഫ് സി.ജെ ചെറിയമ്പനാട്, അന്നമ്മ പെരിയപുറം എന്നിവരെ ആദരിച്ചു. ഈ വർഷം സംഘടനയിലേക്ക് പുതുതായി ചേർന്ന ശ്രീ ജോഷി ജോസഫ് കല്ലൂർ, ശ്രീമതി ജെസ്ലി ജോൺ കല്ലൂർ, ശ്രീ ബേബി A 'J അനന്തക്കാട്ട്, ശ്രീമതി ആൻസി തോമസ് അനന്തക്കാട്ട്, ശ്രീമതി റോസക്കുട്ടി M V പുത്തൻപുര ,ശ്രീമതി അന്നമ്മ പെരിയപുറം, ശ്രീമതി ഷേർളി T K അരീക്കൽ, ശ്രീമതി ആമിന O P ഊരത്തൊടി എന്നിവർക്ക് ഊഷ്മളമായ സ്വീകരണം നൽകി.
ശ്രീ തോമസ് ബേബി വണ്ടനാക്കര, ശ്രീമതി ഷേർളി ടീച്ചർ, ശീമതി മോളി ടീച്ചർ, ടീന ജോയി എന്നിവരുടെ നേതൃത്വത്തിൽ ശ്രുതിമധുരമായ ഗാനമേളയും അവതരിപ്പിച്ചു. വിഭവസമൃദ്ധമായ ഉച്ചഭക്ഷണത്തോടെ യോഗം അവസാനിച്ചു.