മലപ്പുറം: മലപ്പുറത്തുനിന്ന് ആറുദിവസം മുൻപ് കാണാതായ വിഷ്ണുജിത്തിനെ ഊട്ടിയിൽ നിന്നും കണ്ടെത്തി. വിഷ്ണുജിത്തിന്റെ മൊബൈൽ ലൊക്കേഷൻ കാണിച്ചിരുന്ന ഊട്ടി കൂനൂർ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തിലായത്. വിഷ്ണുജിത്തിൻ്റെ ഫോൺ ഇന്നലെ ഒരുതവണ ഓൺ ആയെന്ന വിവരം ലഭിച്ചിരുന്നു. രാത്രി വിളിച്ചപ്പോൾ ഫോൺ റിങ് ചെയ്തതായി സുഹൃത്ത് ശരത്ത് പറഞ്ഞു.
കഴിഞ്ഞ നാലാം തീയതിയാണ് മലപ്പുറം പള്ളിപ്പുറം സ്വദേശിയായ വിഷ്ണുജിത്തിനെ കാണാതാകുന്നത്. കുറച്ച് പണം കിട്ടാനുണ്ടെന്നും ഉടൻ തിരിച്ച് വരാമെന്നും പറഞ്ഞാണ് വിഷ്ണുജിത്ത് നാലാം തീയതി പാലക്കാട്ടേക്ക് പോയത്. എന്നാൽ പിന്നീട് ഫോൺ സ്വിച്ച് ഓഫായി. പാലക്കാട് കഞ്ചിക്കോട് ഐസ്ക്രീം കമ്പനിയില്‍ ജോലിക്കാരനാണ് വിഷ്ണുജിത്ത്
Tags:
Latest