Trending

കേരളത്തിലെ മികച്ച ഫുട്‌ബോൾ താരമായി അർജുൻ* : *മലയോര മേഖലക്ക് അഭിമാന തിളക്കം



✍🏿 *നിസാം കക്കയം*

കേരള ഫുട്‌ബോൾ അസോസിയേഷന്റെ 2023 - 24 വർഷത്തിലെ മികച്ച സീനിയർ ഫുട്‌ബോൾ താരമായി കൂരാച്ചുണ്ട് സ്വദേശി അർജുൻ ബാലകൃഷ്ണൻ തിരഞ്ഞെടുക്കപ്പെട്ടു. ചൊവ്വാഴ്ച കൊച്ചിയിൽ നടന്ന സംസ്ഥാന അസോസിയേഷൻ വാർഷിക ജനറൽ ബോഡി യോഗത്തിൽ ഷീൽഡും, സ്വർണമെഡലും ഉൾപ്പടെയുള്ള പുരസ്‌കാരം അർജുൻ ഏറ്റുവാങ്ങി.

അരുണാചൽ പ്രദേശിൽ നടന്ന സന്തോഷ്‌ ട്രോഫി ഫുട്‌ബോൾ ടൂർണമെന്റിൽ കേരളത്തിന് വേണ്ടിയും, കേരള പ്രീമിയർ ലീഗിൽ കെ.എസ്.ഇ.ബിക്ക് വേണ്ടിയും മികച്ച പ്രകടനം കാഴ്ച വെച്ചതാണ് അർജുനെ പുരസ്കാരം ലഭിക്കാൻ കാരണമായത്. ഗോവയിൽ നടന്ന നാഷണൽ ഗെയിംസിൽ വെങ്കല മെഡൽ നേടിയ കേരള ടീമിലും അർജുൻ മികവ് പുലർത്തിയിരുന്നു. മലയോര കുടിയേറ്റ ഗ്രാമമായ കല്ലാനോട്‌ ജൂബിലി സ്റ്റേഡിയത്തിൽ കാൽപന്ത് കളിയുടെ ബാലപാഠങ്ങൾ അഭ്യസിച്ച അർജുൻ പൂവത്തുംചോല നടുക്കണ്ടിപറമ്പിൽ ബാലകൃഷ്ണൻ - ബീന ദമ്പതികളുടെ മകനാണ്.

Post a Comment

Previous Post Next Post