*കൂരാച്ചുണ്ടിലെ വിവിധ മേഖലകൾ ഉരുൾപൊട്ടൽ ഭീഷണിയിൽ..!
*അധികൃതരുടേത് ഇരട്ട നീതി'*
മഴ ശക്‌തമായതോടെ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ ഉരുൾ പൊട്ടൽ ഭീഷണിയിൽ. 27ആം മൈൽ, പേര്യമല, കരിയാത്തുംപാറ, കക്കയം, വട്ടച്ചിറ, ഇടിഞ്ഞകുന്ന്, മണിച്ചേരി, ഇല്ലിപ്പിലായി മേഖലകളിളും കുന്നിൻ ചെരിവുകളിലുമാണ് കൂടുതൽ അപകട ഭീഷണിയുള്ളത്. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ 2019-ൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ ദുരന്തനിവാരണ വിഭാഗം തയാറാക്കിയ പട്ടിക പ്രകാരം ജില്ലയിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യത ഏറ്റവും കൂടുതലുള്ള വില്ലെജുകളിലൊന്നാണ് കൂരാച്ചുണ്ട്.
കല്ലാനോട് ഇല്ലിപ്പിലായി മേഖലയിൽ ഒരു മാസം മുമ്പ് കനത്ത മഴയത്ത് ഉരുണ്ടെത്തിയ കൂറ്റൻ പാറക്കല്ല് പത്തോളം കുടുംബങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായിട്ടും പൊട്ടിച്ചു മാറ്റാൻ യാതൊരു നടപടിയും ഇത് വരെ കൈ കൊണ്ടിട്ടില്ല..!
എന്നാൽ കക്കയം ഡാം സൈറ്റ് റോഡിൽ വ്യാഴാഴ്ച വൈകുന്നേരം വീണ ഏകദേശം അതേ വലിപ്പമുള്ള കൂറ്റൻ പാറ ഡാം സേഫ്റ്റി ജീവനക്കാർക്കും മറ്റും ഗതാഗതം തടസ്സപ്പെടാതിരിക്കാൻ ശനിയാഴ്ച നേരം പുലരലും പൊട്ടിച്ചു മാറ്റാൻ അധികൃതർക്ക് സാധിച്ചത് ജനങ്ങളുടെ ജീവന് യാതൊരു വിലയും കൊടുക്കുന്നില്ല എന്നതിന്റെ തെളിവാണ്.