കക്കയം: കക്കയം BV C ക്കടുത്ത് പാറ കഷ്ണം അടർന്നുവീണു.കഴിഞ്ഞ ദിവസങ്ങളിൽ ഇത്തരം പാറ കഷണങ്ങൾ അടർന്നു വിണ് ഗതാഗതം മണിക്കൂറുകളോളം മുടങ്ങിയിരുന്നു.
ഹൈഡൽ ടൂറിസത്തിലെ ജീവനക്കാർ കടന്നു പോയി എതാനും സമയം കഴിഞ്ഞാണ് പാറ റോഡിലോട്ട് വീണത്, റോഡിൽ തന്നെ പാറവീണു നിന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്,
കക്കയം ടൗണിൽ വരെ എത്തിച്ചേർന്ന് വൻ ദുരന്തത്തിന് കാരണമാകുന്ന അടർന്നു വീഴാൻ സാധ്യതയുള്ള ധാരാളം പാറകൾ ഈ റോഡിൽ ഉണ്ട്. ഈ റോഡിലൂടെ മഴ കാലത്ത് ഉള്ള യാത്രകൾക്ക് കർശന നിയന്ത്രണമേർപ്പെടുത്തണം, അല്ലാത്തപക്ഷം സഞ്ചാരികൾക്ക് വൻ ഭീഷണിയാവും ഇത്തരം പാറ കുട്ടങ്ങളുടെ നിരന്തര വിഴ്ച.