കുറ്റ്യാടി കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന അജുവ ബസ്സിലെ ഡ്രൈവർ കരുവണ്ണൂരിലെ ലെനീഷിനെ കാർ യാത്രക്കാർ കൂമുള്ളിയിൽ വെച്ചു ബസ്സ് തടഞ്ഞുനിർത്തി ഡ്രൈവറെ റോഡിലേക്ക് വലിച്ചിട്ടു അതി ക്രൂരമായി മർദിച്ചതിൽ പ്രതിഷേധിച്ചു ഒരു വിഭാഗം തൊഴിലാളികൾ മിന്നൽ പണി മുടക്ക് പ്രഖ്യാപിച്ചിരുന്നു. മിന്നൽ പണിമുടക്കിനെ തുടർന്ന് ബസ്സുകളുടെ ഓട്ടം നിലച്ചു സമരം തുടർന്ന് പോകുന്ന സാഹചര്യത്തിൽ ഇത് സംബന്ധിച്ചു അത്തോളി പോലീസുമായി CITU പ്രതിനിധികൾ സംസാരിച്ചു പണിമുടക്കിനാധാമായ പ്രശ്നം ന്യായമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് മിന്നൽ സമരത്തിന് യൂണിയൻ എതിരാണെങ്കിലും തുടർന്ന് പിറ്റേ ദിവസം മുതൽ സമരത്തിന് യൂണിയൻ പിന്തുണ പ്രഖ്യാപിച്ചു.
ഇതിനെ തുടർന്ന് അത്തോളി പോലീസിന്റെ പ്രശ്നത്തിൽ ഇടപെട്ട രീതി ശരിയായില്ലെന്നു ബന്ധപ്പെട്ട പ്രതികളെയോ വാഹനത്തിന്റെ കസ്റ്റഡിയിൽ എടുക്കാത്തത്തിൽ തുടർന്നാണ് സമരം അനിശ്ചിതമായി നീണ്ടു പോയത് തുടർന്ന് നാലാം ദിവസം പേരാമ്പ്ര DYSP പേരാമ്പ്രയിൽ യൂണിയൻ പ്രധിനിധികളെയും ബസ്സ് ഓണർമാരെയും ഉൾപ്പെടുത്തി യോഗം വിളിച്ചു ചേർത്തു പ്രശ്നത്തിന് പരിഹാരം എന്ന നിലയിൽ DYSP നേരിട്ടു ഇടപെട്ടു പ്രതികൾ സഞ്ചരിച്ച വാഹനം കസ്റ്റഡിയിൽ എടുക്കുകയും ആവിശ്യമായ നടപടികൾ സ്വീകരിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ താത്കാലികമായി സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചു. വ്യാഴാഴച്ച മുതൽ സർവീസ് നടത്തുമെന്നും CITU പ്രതിനിധികളായ സനീഷ്തയ്യിൽ
ടി.കെ മോഹനൻ കെ.ടി കുമാരൻ, ബിജീഷ് കായണ്ണ എന്നിവർ അറിയിച്ചു.