Trending

അപകട ഭീഷണിയായി പാതയോരത്തെ വൻ മരങ്ങൾ



കൂരാച്ചുണ്ട് :പഞ്ചായത്തിലെ തോണിക്കടവ് ടൂറിസം സെന്ററിന് സമീപം അപകട ഭീഷണി ഉയർത്തുന്ന വലിയ മരങ്ങൾ വെട്ടി നീക്കാൻ നടപടിയില്ല. കല്ലാനോട്‌ - ഇരുപത്തിയെട്ടാം മൈൽ റോഡിൽ പാതയോരത്താണ് റോഡ് മുഴുവൻ നിറഞ്ഞ് നിൽക്കുന്ന രീതിയിൽ മരങ്ങൾ അപകട ഭീഷണി സൃഷ്ടിക്കുന്നത്. മഴയും കാറ്റും ശക്തമായതോടെ ഏത് സമയവും അപകടം സംഭവിക്കാവുന്ന നിലയിലാണ്. ഇത് വഴി കല്ലാനോട്‌, കൂരാച്ചുണ്ട് സ്കൂളുകളിലേക്ക് പോകുന്ന വിദ്യാർഥികൾ ഉൾപ്പടെയുള്ളവർക്കും മരം ഭീഷണിയാണ്. കുറച്ചു മാസങ്ങൾക്ക് മുമ്പ് മരത്തിന്റെ ചില്ലകൾ ഒടിഞ്ഞു വീണിരുന്നുവെങ്കിലും തിരക്ക് കുറവുള്ള സമയമായതിനാൽ അപകടം ഒഴിവാകുകയായിരുന്നു.

ശക്തമായ കാറ്റും, മഴയും ഉണ്ടായാൽ കടന്നുപോകുന്ന വാഹനങ്ങൾക്ക് മുകളിലൂടെ മരം വീഴാൻ സാധ്യതയുണ്ടെന്നും, വലിയ അപകടങ്ങളുണ്ടാകുന്നത് തടയുന്നതിനുവേണ്ടി അധികൃതരുടെ ഇടപെടലുകൾ ഉണ്ടാകണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

Post a Comment

Previous Post Next Post