✍🏻 *നിസാം കക്കയം*
കൂരാച്ചുണ്ട് :പഞ്ചായത്തിൽ ഏഴാം വാർഡിൽ ഇല്ലിപ്ലായി മണിച്ചേരി മല താഴ്ഭാഗത്ത് തുടർച്ചയായി മണ്ണിടിച്ചിൽ ഉണ്ടാകുന്ന സാഹചര്യത്തിൽ പ്രദേശവാസികളുടെ ആശങ്ക പരിഹരിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു. ജിയോളജി വകുപ്പിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എത്രയും വേഗത്തിൽ നടപടി കൈകൊള്ളുമെന്നും കളക്ടർ അറിയിച്ചതായി പ്രസിഡന്റ് പറഞ്ഞു. ചെങ്കുത്തായ മലയിൽ തന്നെ പാറക്കല്ലുകൾ സ്ഥിതി ചെയ്യുന്നതിനാൽ പ്രദേശത്ത് ആശങ്ക നിലനിൽക്കുകയാണ്.
റവന്യു, ദുരന്തനിവാരണ സേന, ജിയോളജി ഉദ്യോഗസ്ഥർ പ്രദേശം സന്ദർശിച്ച് സമീപത്തെ കുടുംബങ്ങൾ മാറിത്താമസിക്കണമെന്ന് ആവശ്യപ്പെടുകയല്ലാതെ മറ്റു നടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.