കൊല്ലം: വീട്ടമ്മയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പടപ്പക്കര സ്വദേശി പുഷ്പലത (45) യെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു ഇവരുടെ മൃതദേഹം. തൊട്ടടുത്തായി ഒരു തലയണയും ഉണ്ടായിരുന്നു. പുഷ്പതലയുടെ അച്ഛന്‍ ആന്‍റണിയെ വീട്ടിനുള്ളില്‍ തലക്കടിയേറ്റ നിലയില്‍ കണ്ടെത്തി. ആന്റണിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
പുഷ്പലതയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക നിഗമനം. ഇവരുടെ മകൻ അഖിലിനെ കാണാനില്ല. ഇരുവരെയും പുഷ്പലതയുടെ മകൻ ഉപദ്രവിക്കാറുണ്ടായിരുന്നു എന്ന് കഴിഞ്ഞ ദിവസം പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് വീട്ടിലെത്തി അഖിലിന് താക്കീത് നൽകിയിരുന്നു. ഇന്ന് രാവിലെ ഒരു ബന്ധു വീട്ടിൽ വന്നപ്പോഴാണ് പുഷ്പലതയുടെ മൃതദേഹം കണ്ടത്. തുടർന്ന് പൊലീസിൽ വിവരമറിയിച്ചു. പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി അന്വേഷണം ആരംഭിച്ചു.
Tags:
Latest