കഞ്ചാവുമായി യുവാവിനെ പേരാമ്പ്ര പോലീസ് പിടികൂടി. വേളം ചെമ്പോട്ടുപൊയിൽ ഷിഗിൽലാലിനെയാണ് പോലീസ് കഞ്ചാവുമായി പിടികൂടിയത്. പേരാമ്പ്രയിൽ മറ്റൊരാൾക്ക് വിൽപനയ്ക്കായെത്തിച്ച അമ്പതുഗ്രാമിനു മുകളിൽ തൂക്കംവരുന്ന കഞ്ചാവാണ് പരിശോധനയിൽ യുവാവിൻ്റെ ദേഹത്ത് ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്.രണ്ടാഴ്ച മുമ്പും ഇയാളിൽ നിന്ന് വിൽപനയ്ക്കുള്ള കഞ്ചാവ് പോലീസ് പിടിച്ചെടുത്തിരുന്നു. പേരാമ്പ്ര DySP വി.വി.ലതീഷിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ DySP യുടെ ലഹരി വിരുദ്ധ സ്ക്വാഡാണ് കഞ്ചാവ് സഹിതം പ്രതിയെ പിടിച്ചത്.പ്രതിക്കെതിരെ പേരാമ്പ്ര പോലീസ് കേസെടുത്തു. ലഹരിക്കെതിരെ കർശന നടപടി സ്വീകരിക്കുന്നുണ്ടെന്ന് പേരാമ്പ്ര DySP പറഞ്ഞു.
Tags:
Latest