Trending

സഞ്ചരികളെ വരൂ... കക്കയം വിളിക്കുന്നു..!



ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഇന്ന് തുറക്കും

✍🏿 *നിസാം കക്കയം*

കക്കയം: മഴയെത്തുടർന്ന്
അടച്ചിട്ട വനംവകുപ്പിന്റെ കക്കയത്തെ ഇക്കോ ടൂറിസം കേന്ദ്രവും കെ.എസ്.ഇ.ബി.യുടെ കീഴിലുള്ള ഹൈഡൽ ടൂറിസം കേന്ദ്രവും ഞായറാഴ്ച തുറക്കും. കളക്ടർ ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ചതിനെത്തുടർന്ന് ജൂലായ് പതിനഞ്ച് മുതലാണ് ടൂറിസം കേന്ദ്രങ്ങൾ അടച്ചത്. ജനുവരിയിൽ കാട്ടുപോത്ത് വിനോദസഞ്ചാരികളെ ആക്രമിച്ചതിനെത്തുടർന്ന് അടച്ചിട്ട ടൂറിസം കേന്ദ്രങ്ങൾ 111 ദിവസത്തിനു ശേഷം വീണ്ടും തുറന്നെങ്കിലും കനത്ത മഴയെത്തുടർന്ന് മൂന്ന് തവണ അടച്ചിട്ടിരുന്നു.

രണ്ട് ദിവസം മുമ്പ് കരിയാത്തുംപാറ - തോണിക്കടവ് ടൂറിസം കേന്ദ്രങ്ങൾ തുറന്നിരുന്നുവെങ്കിലും കക്കയത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ തുറക്കാത്തത് കാരണം സഞ്ചാരികൾക്ക് ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ഉരക്കുഴി ടൂറിസത്തിന്റെ ഭംഗി ആസ്വദിക്കാൻ സാധിച്ചിരുന്നില്ല.

ഡി.എഫ്.ഒയുടെ നിർദ്ദേശപ്രകാരമാണ് ഉരക്കുഴി ടൂറിസം കേന്ദ്രത്തിലേക്ക് സഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കുന്നതെന്നും ആവശ്യമായ സുരക്ഷ ഉറപ്പ് വരുത്തുമെന്നും വനംവകുപ്പ് അധികൃതർ അറിയിച്ചു.

Post a Comment

Previous Post Next Post