Trending

*അതിതീവ്രമഴയും ചെങ്കുത്തായ ഭൂപ്രകൃതിയും വിലങ്ങാട്ടെ ഉരുൾപൊട്ടലിൻറെ പ്രധാനകാരണം


ഇടവിടാതെ അതിതീവ്രമായി മഴപെയ്‌തതാണ് വിലങ്ങാട്ടെ ഉരുൾപൊട്ടലിൻറെ പ്രധാനകാരണം. നേരത്തേ ഇവിടം ദുർബലപ്രദേശമായി വിലയിരുത്തപ്പെട്ടതാണ്. മുമ്പും ഇവിടെ സമാനമായതും ഇതിലേറെ ഗൗരവമേറിയതുമായ ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായിരുന്നതിനാൽ ജാഗ്രതാനിർദേശമുണ്ടായിരുന്നു.
കൃത്യമായി ഏതുസ്ഥലത്താണ് ഉരുൾപൊട്ടലിൻ്റെ ഉദ്ഭവമെന്ന് ഇപ്പോൾ നടത്തിയ പരിശോധനയിൽ വ്യക്തമായിട്ടില്ല. ഇതിനായി ഡ്രോൺ സർവേ ഉൾപ്പെടെയുള്ള കൂടുതൽ വിദഗ്‌ധപരിശോധന നടത്തുന്നുണ്ട്. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, സെസ്സ് ഉൾപ്പെടെയുള്ള സംഘവും പരിശോധനയ്ക്കെത്തുന്നുണ്ട്. മഴ കനത്തുപെയ്തതോടെ മേൽമണ്ണിന്റെ സ്വഭാവത്തിൽ കാര്യമായ മാറ്റമുണ്ടായെന്നതാണ് പ്രാഥമിക വിലയിരുത്തൽ. ഒരിടത്ത് പൊട്ടലുണ്ടായി, രണ്ടായി ഒഴുകി വാണിയം പുഴയിലേക്ക് എത്തുകയാണ്‌ ചെയ്‌തത്‌. മഴതന്നെയാണ് പ്രധാനകാരണം. ശക്തമായ മഴയെത്തുടർന്ന് മേൽമണ്ണിന്റെ സ്ഥിരത നഷ്‌ടപ്പെട്ട് താഴേക്കുപതിച്ചു. അനർഥം കൂടാനിടയാക്കിയത് മലയുടെ ചെരിവും കൂറ്റൻപാറകളുടെ സാന്നിധ്യവുമാണ്.


Post a Comment

Previous Post Next Post