Trending

ഭക്ഷണ ശാലകളിൽ പരിശോധന നടത്തി



✍🏿 *നിസാം കക്കയം*

കൂരാച്ചുണ്ട് :ഹെൽത്തി കേരള പരിപാടിയുടെ ഭാഗമായി പഞ്ചായത്തിലെ ഭക്ഷണ ശാലകളിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തി. കൂരാച്ചുണ്ട്, പൂവത്തും ചോല അങ്ങാടികളിലാണ് പരിശോധന നടത്തിയത്. പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു. ലൈസൻസും, ഹെൽത്ത് കാർഡ് ഇല്ലാതെയും, കുട്ടിവെള്ള ഗുണനിലവാര പരിശോധന നടത്താത്തതും, വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്നതുമായ എട്ട് സ്ഥാപനങ്ങൾക്ക് എതിരെ പൊതുജനരോഗ്യ നിയമം 2023 പ്രകാരം നോട്ടീസ് നൽകി. ഒരു സ്ഥാപനം അടച്ചുപൂട്ടുകയും ചെയ്തു. കൂരാച്ചുണ്ട് സാമൂഹ്യാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടർ എ.സി.അരവിന്ദൻ, ജെ.എച്ച്.ഐമാരായ ജോൺസൺ ജോസഫ്, സി.കെ.ജയേഷ് കുമാർ എന്നിവർ പരിശോധനക്ക് നേതൃത്വം വഹിച്ചു.

Post a Comment

Previous Post Next Post