✍🏿 നിസാം കക്കയം
കൂരാച്ചുണ്ട് : കാട്ടുപന്നിയെ കണ്ട് പേടിച്ചോടിയ പോത്ത് വെള്ളമില്ലാത്ത കിണറ്റിൽ വീണു. വട്ടച്ചിറ ഒറ്റപ്ലാക്കൽ ശോശാമ്മയുടെ പോത്താണ് വ്യാഴായ്ച രാവിലെ കിണറ്റിൽ വീണത്. പ്രദേശവാസികൾ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ കൂരാച്ചുണ്ട് റെസ്‌ക്യു ടീമംഗങ്ങളും, നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. ബഷീർ കൊല്ലിയിൽ, സാദിഖ് ഓണാട്ട്, അസീസ് തച്ചക്കോട്ട്, ബിനു ആലക്കാട്ട്, മുജീബ് റഹ്മാൻ, സലാം പാറച്ചാലിൽ, ഷഫീഖ് മൂസ്സ, സി.ടി.ഷറഫ്, അരുൺ കുട്ടു, മുഹമ്മദലി, മൂസ്സ എന്നിവർ നേതൃത്വം നൽകി.