Trending

സാന്തോം ശാസ്ത്രോത്സവ് -2024



കൂരാച്ചുണ്ട് സെൻ്റ് തോമസ് ഹൈസ്കൂൾ ശാസ്ത്രമേള 'സാന്തോം ശാസ്ത്രോത്സവ്-2024 സ്കൂൾ' അസിസ്റ്റൻ്റ് മാനേജർ റവ:ഫാദർ ജോയൽ കുമ്പുക്കൽ ഉദ്ഘാടനം ചെയ്തു. പി. ടി. എ പ്രസിഡൻ്റ് ജലീൽ കുന്നുംപുറത്ത് അധ്യക്ഷനായ ചടങ്ങിൽ
ഹെഡ്മാസ്റ്റർ ഷിബു മാത്യൂസ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അജയ് .കെ .തോമസ് നന്ദിയും പറഞ്ഞു. ശാസ്ത്ര - ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത - പ്രവൃത്തിപരിചയ മേളയിൽ നൂറിലധികം പ്രതിഭകൾ അവരുടെ കണ്ടുപിടുത്തങ്ങളും, ഉല്പന്നങ്ങളും കരകൗശല വിരുതും പ്രദർശിപ്പിച്ചു.
വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികളും പ്രദർശന സ്റ്റാളുകൾ സന്ദർശിച്ച് വൈവിധ്യാനുഭവങ്ങളിലൂടെ പുതിയ അറിവുകൾ സ്വന്തമാക്കി.

Post a Comment

Previous Post Next Post