Trending

ഭക്ഷണ ശാലകളിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തി



✍🏿നിസാം കക്കയം

കൂരാച്ചുണ്ട് : പഞ്ചായത്തിലെ ഭക്ഷണ ശാലകളിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തി. കൂരാച്ചുണ്ട്, കരിയാത്തുംപാറ, കല്ലാനോട്‌ അങ്ങാടികളിലെ ഭക്ഷണ ശാലകളിലാണ് പരിശോധന നടത്തിയത്. പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു. കൂരാച്ചുണ്ട് സാമൂഹ്യാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടർ എ.സി.അരവിന്ദൻ,
ജെ.എച്ച്.ഐമാരായ ജോൺസൺ ജോസഫ്, കെ.സി.ജയേഷ് കുമാർ, പഞ്ചായത്ത് ജീവനക്കാരായ ജിതിൻ , കൃഷ്ണ പ്രസാദ് എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി. ഹെൽത്ത് കാർഡ്, കുടിവെള്ള പരിശോധന റിപ്പോർട്ട്‌ എന്നിവ ഇല്ലാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഹെൽത്ത് ഇൻസ്‌പെക്ടർ അറിയിച്ചു.

Post a Comment

Previous Post Next Post