കൂരാച്ചുണ്ട് :ഗ്രാമപഞ്ചായത്ത് തല വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും, വായനസദസ്സും പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിമിലി ബിജു അധ്യക്ഷത വഹിച്ചു. സാഹിത്യകാരനും അധ്യാപകനുമായ ബാബു മമ്മിളി മുഖ്യാതിഥിയായിരുന്നു. ഗ്രാമപഞ്ചായത്തംഗം അരുൺ ജോസ്, ബി.ആർ.സി പ്രതിനിധി കെ.ജി.അരുൺ, പി.ടി.എ പ്രസിഡന്റ് ജോബി കടുകൻമാക്കൽ, വിദ്യാരംഗം കൺവീനർ അനു വർഗീസ്, പ്രധാന അധ്യാപകരായ മനോജ് തോമസ്, എം.സജി അഗസ്റ്റിൻ, വിദ്യാർഥി പ്രതിനിധി ശിവദ ഷിബിൻരാജ് നായർ എന്നിവർ സംസാരിച്ചു.