കൂരാച്ചുണ്ട്: കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലെ കക്കയം മുതൽ കേളോത്തുവയൽ വരെയുള്ള ഭാഗങ്ങളിൽ പെയ്ത മഴയിലും, കാറ്റിലും കനത്ത നാശനഷ്ടം., വിവിധയിടങ്ങളിൽ മരങ്ങൾ വിട്ടുകൾക്ക് മുകളിലേക്ക് പതിച്ച്, വിടുകൾക്ക് കനത്ത നാശ നഷ്ടവും സംഭവിച്ചിട്ടുണ്ട്. വ്യാപകമായ രീതിയിൽ കൃഷി നാശവും സംഭവിച്ചിട്ടുണ്ട്.
കൂരാച്ചുണ്ട് കെ.എസ്.ഇ.ബി സെക്ഷൻ ഓഫിസിനു കിഴിൽ കക്കയം, കോയിപറമ്പ് ,ശങ്കരവയൽ, കരിയാത്തുംപാറ തുടങ്ങിയ വിവിധ മേഖലകളിൽ പോസ്റ്റുകൾ തകർന്നു വീണതിനാൽ വൈദ്യുതി ബന്ധം തകർന്ന നിലയിലാണ്.
കെ.എസ്.ഇ.ബി അധികൃതരും നാട്ടുകാരും ചേർന്ന് വൈദ്യുതി തകരാറുകൾ പരിഹരിക്കാനുള്ള ശ്രമത്തിലാണ്. വൈകിട്ടോടെ വൈദ്യുതി ബന്ധം പുന:സ്ഥാപിക്കാനാവുമെന്നാണ് അധികൃതരുടെ പ്രതിക്ഷ.