കൂരാച്ചുണ്ട് : 2024 പാരിസ് ഒളിമ്പിക്സിന്റെ മഹത്തായ ഓർമ്മക്കും പ്രഥമ കേരള സ്കൂൾ ഒളിമ്പിക്സിന്റെ മുന്നോടിയായും ഒളിമ്പിക്സിന്റെ പ്രാധാന്യം വിദ്യാർത്ഥികളെ അറിയിക്കുന്നതിനും കല്ലാനോട് സെൻമേരിസ് സ്കൂളിൽ
സ്കൂൾ ഹെഡ്മാസ്റ്റർ സജി ജോസഫ് ദീപശിഖ തെളിയിച്ചു.
ഒളിമ്പിക്സ് വിളംബര സന്ദേശം
സ്കൂൾ ലീഡർ എമിൽ റോസ് ജോസഫ് നല്കി .സ്കൂൾ ഫിസിക്കൽ എജ്യുക്കേഷൻ ടീച്ചർ നോബിൾ കുര്യാക്കോസ് ഒളിമ്പിക്സ് ദിന സന്ദേശം നൽകി.
ചടങ്ങിൽ ഷനോജ് ആൻറണി,സിസ്റ്റർ റെജിൻ മരിയ, ജിൽറ്റി മാത്യു,നജ്മ ഷാനവാസ്,മനു ജോസ് എന്നിവർ പ്രസംഗിച്ചു.