✍🏿 *നിസാം കക്കയം*
കൂരാച്ചുണ്ട് : കർഷകൻ അബ്രഹാം പാലാട്ടിയിൽ കാട്ടുപോത്ത് ആക്രമണത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് പ്രതിഷേധിച്ച കർഷകർക്കെതിരെ കേസെടുത്ത നടപടിയിൽ കർഷക സംഘടനയായ കിഫ കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.
അവകാശങ്ങൾക്ക് വേണ്ടി സമരങ്ങൾ നടത്തിയിട്ടുള്ള രാഷ്ട്രീയ പ്രസ്ഥാനം ഭരിക്കുന്ന കേരളത്തിൽ,
സമാധാനപരമായി സമരം നടത്തിയ കർഷകർക്കെതിരെ കേസെടുത്ത നടപടി മലയോരമേഖലയിലെ കർഷകരോടുള്ള വെല്ലുവിളിയാണെന്ന് കിഫ ആരോപിച്ചു.
കക്കയം മേഖലയിൽ നിരന്തരമായി കാട്ടുപോത്തിന്റെ സാന്നിധ്യം ഉണ്ടായിട്ടും യാതൊരു നടപടിയും എടുക്കാത്ത വനം വകുപ്പിന്റെ കെടുകാര്യസ്ഥതയുടെ ഫലമായിട്ടാണ്
കഴിഞ്ഞ മാർച്ച് അഞ്ചാം തീയതി സ്വന്തം കൃഷിയിടത്തിൽ വെച്ച് പാലാട്ടിയിൽ അബ്രഹാം എന്ന മധ്യവയസ്കനെ കാട്ടുപോത്ത് ആക്രമിച്ച് കൊലപ്പെടുത്തിയത്.
ഇതിൽ പ്രതിഷേധിച്ച് സമാധാനപരമായി നടന്ന ആയിരക്കണക്കിന് ആളുകളുടെ പ്രതിഷേധ സംഗമത്തിൽ പങ്കെടുത്തതിന്റെ പേരിൽ കിഫയുടെ സംസ്ഥാന ചെയർമാനും, ജില്ലാ ഭാരവാഹികൾക്കും മറ്റു കർഷക സംഘടനാ ഭാരവാഹികൾക്കെതിരെയുമെടുത്തിരിക്കുന്ന കേസുകൾ എത്രയും വേഗം പിൻവലിക്കണമെന്നും കിഫ കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് മനോജ് കുബ്ലാനി അധ്യക്ഷത വഹിച്ചു
വൈസ് പ്രസിഡന്റ് ബെന്നി ഇടത്തിൽ, സെക്രട്ടറി ബിനോയ് ജോർജ്, സിനി ബോസ്, സിബിഎട്ടിയിൽ, ബിജു ഫിലിപ്പ്, ജിജി വെള്ളാവൂർ , വിപിൻ വിലങ്ങാട് എന്നിവർ സംസാരിച്ചു