✍🏿 നിസാം കക്കയം
കൂരാച്ചുണ്ട് : മഴവെള്ളം കുത്തിയൊഴുകി റോഡ് സൈഡിലെ മണ്ണും കല്ലുകളും ഒഴുകി പോയതിനെ തുടർന്ന് അപകട ഭീഷണിയിലായ കല്ലാനോട് - കോൺവെന്റ് - താന്നിക്കപ്പടി റോഡിൽ നാട്ടുകാരുടെ ശ്രമദാനം. കുത്തനെ കയറ്റിറക്കമായ മണ്ണൊലിച്ച് വാരിക്കുഴികൾ രൂപപ്പെട്ടതോടെയാണ് നാട്ടുകാർ രംഗത്തിറങ്ങിയത്. ഇത് വഴിയുള്ള വാഹനയാത്ര അപകടകരമായി മാറിയിരുന്നു. കല്ലാനോട് ഒപ്പം റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് കല്ലും മണ്ണുമിട്ട് കുഴികൾ നികത്തി ശ്രമദാനം നടത്തിയത്. സണ്ണി കോട്ടയിൽ, മനോജ് കൊഴുമലയിൽ, തോമസ് കളപ്പുരയ്ക്കൽ, മാത്യു നരിക്കുഴിയിൽ, ജോസ് പന്തംപ്ലാക്കൽ, ബെന്നി കോട്ടയിൽ, ജിജോ വാഴപ്പറമ്പിൽ എന്നിവർ നേതൃത്വം നൽകി.
ഫോട്ടോ :കല്ലാനോട് - കോൺവെന്റ് റോഡരികിലെ കുഴികൾ അടച്ച് നാട്ടുകാർ നടത്തിയ ശ്രമദാനം