Trending

തോണിക്കടവ്, കരിയാത്തുംപാറ, കക്കയം ടൂറിസം കേന്ദ്രങ്ങള്‍ അടച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഇവിടേക്കുള്ള പ്രവേശനം നിരോധിച്ചു




ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ തോണിക്കടവ്, കരിയാത്തുംപാറ, കക്കയം ടൂറിസം കേന്ദ്രങ്ങള്‍ അടച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഇവിടേക്കുള്ള പ്രവേശനം നിരോധിച്ചതായി അധികൃതര്‍ അറിയിച്ചു. ഈ മേഖലയിലേക്കുള്ള ഗതാഗതത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എസ്റ്റേറ്റ്മുക്ക് മുതല്‍ 28ാം മൈല്‍ വരെ മലയോര ഹൈവേയുടെ പ്രവൃത്തി നടക്കുന്ന ഭാഗത്ത് മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്നുണ്ട്. അപകട സാഹചര്യം മുന്നില്‍കണ്ട് അത്യാവശ്യ യാത്രകളല്ലാതെ മറ്റൊരു യാത്രയും ഇതുവഴി അനുവദിക്കുന്നതല്ലെന്നും അധികൃതര്‍ അറിയിച്ചു. മഴ ശക്തമായ സാഹചര്യത്തില്‍ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തി. ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post