കൂരാച്ചുണ്ട്: മുപ്പത്തിയൊന്നാമത് എസ് എസ് എഫ് പേരാമ്പ്ര ഡിവിഷൻ സാഹിത്യോത്സവിനോടനുബന്ധിച്ച് കൂരാച്ചുണ്ടിന്റെ സാഹിത്യ വിചാരം എന്ന പേരിൽ നടന്ന സാംസ്കാരിക സംഗമം വേറിട്ട അനുഭവമായി. കൂരാച്ചുണ്ടിൽ സാമൂഹിക, സാംസ്കാരിക രംഗങ്ങളിൽ ശ്രദ്ധേയരായ എൻ കെ കുഞ്ഞമ്മദ്, നിസാം കക്കയം, ഇ ടി നിധിൻ എന്നിവർ പങ്കെടുത്തു. കൂരാച്ചുണ്ടിന്റെ പൈതൃകവും, ചരിത്രവും, തങ്ങളുടെ എഴുതാനുഭവങ്ങളും, നാൾ വഴികളും പങ്കുവെച്ചുള്ള എഴുത്തുകാരുടെ ചർച്ചാ വേദി കൗതുകമുള്ള ഓർമ്മകളാണ് സമ്മാനിച്ചത്. ഇന്നലെ വൈകീട്ട് നടന്ന സംഗമം ഡിവിഷൻ സെക്രട്ടറി സ്വാലിഹ് മുതുകാട് മോഡറേറ്റ് ചെയ്തു.