കൂരാച്ചുണ്ട് : മുപ്പത്തിയൊന്നാമത്ത് എസ് എസ് എഫ് പേരാമ്പ്ര ഡിവിഷൻ സാഹിത്യോത്സവിന് ഇന്നലെ കൂരാച്ചുണ്ടിൽ തുടക്കമായി.
രണ്ടുദിവസങ്ങളിലായി കൂരാച്ചുണ്ട് മുനവിറുല്‍ ഇസ്ലാം മദ്രസയിൽ നടക്കുന്ന പരിപാടിയിൽ എട്ടു വേദികളിലായി 150ലേറെ മത്സരങ്ങളിൽ 7 സെക്ടറുകളിൽ നിന്നായി അഞ്ഞൂറോളം പ്രതിഭകൾ മാറ്റുരക്കുമെന്ന് പ്രൊജക്റ്റ് കൗൺസിൽ ഭാരവാഹികളായ അബ്ദുറഷീദ് അംജദി അജ്‌നാസ് സഅദി പ്രോഗ്രാം കൺവീനർ ഹസീബ് കൂരാച്ചുണ്ട് എന്നിവർ അറിയിച്ചു.പരിപാടിക്ക് തുടക്കം കുറിച്ചുകൊണ്ട് സ്വാഗതസംഘം രക്ഷാധികാരി പി കെ ഇബ്രാഹിം തൊമരശ്ശേരി പതാക ഉയർത്തി.
കൂരാച്ചുണ്ട് അത്യോടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടന്ന സിയാറത്തിന് കേരള മുസ്ലിം ജമാഅത്ത് സോൺ സെക്രട്ടറി യൂസുഫ് മുസ്‌ലിയാർ നേതൃത്വം നൽകി. ഇന്നലെ വൈകീട്ട് നടന്ന ഉദ്ഘാടന സംഗമം കവി സോമൻ കടലൂർ ഉദ്ഘാടനം ചെയ്തു. എസ്എസ്എഫ് മലപ്പുറം വെസ്റ്റ് ജില്ല സെക്രട്ടറി എം അതീഖ്റഹ്മാൻ പ്രമേയ പ്രഭാഷണം നടത്തി.
ജില്ലാ ജനറൽ സെക്രട്ടറി അഫ്സൽ പറമ്പത്ത് സന്ദേശ പ്രഭാഷണം നടത്തി. കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പോളി കാരക്കട, ഒ കെ അമ്മദ് സാഹിബ്, അരുൺ കെ ജി, ഇബ്രാഹിം തയ്യുള്ളതിൽ, സി പി മുഹമ്മദലി എന്നിവർ ആശംസകളറിയിച്ചു സംസാരിച്ചു. ഇബ്‌റാഹീം മുസ്‌ലിയാർ, ശംസുദ്ധീൻ സഅദി, മൊയ്തു താഴത്തില്ലത്ത്, നൗഷാദ് മുസ്‌ലിയാർ, ഇബ്‌റാഹീം മാളിക്കണ്ടി, അജ്മൽ സഖാഫി, അബ്ദുൽ മജീദ് പുള്ളുപറമ്പിൽ എന്നിവർ സംബന്ധിച്ചു.
മിസ്അബ് സുറൈജി വാളൂരിന്റെ അധ്യക്ഷതയിൽ നടന്ന സംഗമത്തിൽ ഹാഫിസ് അബ്ദുൽ കരീം സ്വാഗതവും ഡോ. ജൈസൽ നന്ദിയും പറഞ്ഞു.