കോഴിക്കോട് : അർജുനെ കണ്ടെത്താൻ ഉള്ള തിരച്ചിലിൽ പങ്കാളികളായി KRT Rescue ടീം കൂരാച്ചുണ്ട്. അഞ്ചു ദിവസം മുൻപ് കർണാടകയിലെ അങ്കോലയിൽ മണ്ണിടിച്ചിലിൽപ്പെട്ട് കാണാതായ ലോറി ഡ്രൈവർ അർജുന് വേണ്ടി നാടും വീടും പ്രാർത്ഥനാനിർഭരമായ കാത്തിരിപ്പിലാണ്
26 ടൺ ഭാരമുള്ള തടി കയറ്റി കർണാടകയിലെ ബൽഗാമിൽ നിന്ന് മലപ്പുറം ജില്ലയിലെ എടവണ്ണയിലേക്ക് പുറപ്പെട്ട അത്യാധുനിക സൗകര്യമുള്ള ലോറിയാണ് മണ്ണിടിച്ചിലിൽ അകപ്പെട്ടത്. കോഴിക്കോട് സ്വദേശിയായ അർജുന്റെ തിരിച്ചു വരവിനായി പിഞ്ചുകുഞ്ഞും ഭാര്യയും അച്ഛനുമടങ്ങുന്ന കുടുംബാംഗങ്ങളും കേരള ജനത ഒന്നാകെയും കണ്ണീരണിഞ്ഞ പ്രാർത്ഥനയോടെ കാത്തിരിപ്പാണ്. എല്ലാ അർത്ഥത്തിലും രക്ഷാദൗത്യത്തിൽ പങ്കാളികളാവാനുള്ള സാഹചര്യത്തിനായി തയ്യാറുള്ള നിരവധിപേർ നമുക്ക് ഉണ്ട്. പക്ഷേ അയൽ സംസ്ഥാനമെന്ന നിലയിൽ നമ്മുടെ ഇടപെടലുകൾക്ക് പരിധി നിശ്ചയിക്കപ്പെടുന്നു എന്നതാണ് ഏറെ സങ്കടം. ഒന്നും ചെയ്യാനാവാതെ നിസ്സഹായതയോടെ പ്രാർത്ഥിക്കുമ്പോഴും അവനവന് കഴിയും വിധത്തിൽ സ്വാധീനമുപയോഗിച്ച് അർജുന്റെ തിരിച്ചുവരവിനായി കർമ്മരംഗത്തുണ്ട്. നിർഭാഗ്യവശാൽ , രക്ഷാദൗത്യത്തിന്റെ കാഴ്ച അത്യന്തം സങ്കടമുളവാക്കുന്നതാണ്.ഏകോപനമില്ലായ്മയോ വേണ്ടുംവിധത്തിലുള്ള ചടുല പ്രവർത്തനങ്ങളോ അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകാത്തതിലുള്ള അമർഷം കേരളജനതയുടേത് കൂടിയാണ്