Trending

കൊടുവള്ളിയിൽ വൻ കഞ്ചാവ് വേട്ട. 9.484 കിലോഗ്രാം കഞ്ചാവുമായി കൂരാച്ചുണ്ട് സ്വദേശി പോലീസ് പിടിയിൽ.



കൊടുവള്ളി കൊടുവള്ളിയിൽ വൻ കഞ്ചാവ് വേട്ട. 9.484 കിലോഗ്രാം കഞ്ചാവുമായി കൂരാച്ചുണ്ട് സ്വദേശി പോലീസ് പിടിയിൽ.
രഹസ്യവിവരത്തെ തുടർന്ന് കൊടുവള്ളി മദ്രസ ബസാറിൽ വെച്ച് പോലീസ് നടത്തിയ വാഹന പരിശോധനയിൽ KL 56 R 2179 ബുള്ളറ്റിൽ യാത്ര ചെയ്യുകയായിരുന്ന കൂരാച്ചുണ്ട് പുതുപറമ്പിൽ കെ.പി ഷമീർ (45) നെയാണ് പിടികൂടിയത്. ഇയാളിൽ നിന്നും 15000 രൂപയും പോലീസ് കണ്ടെടുത്തു. ബുള്ളറ്റ് പോലീസ് കസ്റ്റഡിയിൽ എടുത്തു.
കൊടുവള്ളി ഇൻസ്പെക്ടർ അഭിലാഷ് കെ പി, എസ് ഐമാരായ ജിയോ സദാനന്ദൻ, ബെന്നി, എ എസ് ഐ, ലിയ, SCP മാരായ രതീഷ്, സന്ദീപ്, അജീഷ് കുമാർ എന്നിവർ ചേർന്നാണ് പിടികൂടിയത്.

Post a Comment

Previous Post Next Post